സി.എഫ്. തോമസ് ചരമവാര്‍ഷികാചരണം
1338315
Monday, September 25, 2023 11:18 PM IST
ചങ്ങനാശേരി: മുന്‍ എംഎല്‍എ സി.എഫ്. തോമസിന്റെ മൂന്നാം ചരമവാര്‍ഷികം നാളെ ആചരിക്കാന്‍ കേരള കോണ്‍ഗ്രസ് ചങ്ങനാശേരി നിയോജക മണ്ഡലം എക്സിക്യൂട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചു.
രാവിലെ എട്ടിന് ചങ്ങനാശേരി നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ വാര്‍ഡ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ സ്ഥാപിക്കപ്പെടുന്ന ഛായാചിത്രങ്ങളുടെ മുമ്പില്‍ പുഷ്പാര്‍ച്ചന നടത്തും. ഒമ്പതിന് മണ്ഡലം ആസ്ഥാനങ്ങളില്‍ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും.
11ന് കത്തീഡ്രല്‍ പള്ളിയിലെ സി.എഫ്. തോമസിന്റെ കബറിടത്തില്‍ പാര്‍ട്ടി ചെയര്മാന് പി.ജെ. ജോസഫ് എംഎല്‍എയുടെയും നേതാക്കളുടേയും നേതൃത്വത്തില്‍ പുഷ്പാര്‍ച്ചന നടത്തും. പള്ളിയില്‍ തിരുക്കര്‍മങ്ങളും ഉണ്ടായിരിക്കും.
ചങ്ങനാശേരി കാവലയില്‍ പ്രതിഷ്ഠിക്കുന്ന ഛായാചിത്രത്തില്‍ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ചെയര്‍മാനും മറ്റ് നേതാക്കളും പുഷ്പാര്‍ച്ചന നടത്തും. എക്സിക്യൂട്ടിവ് യോഗത്തില്‍ പ്രസിഡന്റ് മാത്തുക്കുട്ടി പ്ലാത്താനം അധ്യക്ഷത വഹിച്ചു.