മാലിന്യമുക്ത പദ്ധതികളുമായി പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകള്‍
1338314
Monday, September 25, 2023 11:18 PM IST
ചങ്ങനാശേരി: പായിപ്പാട്, മാടപ്പള്ളി പഞ്ചായത്തുകള്‍ മാലിന്യമുക്ത പ്രഖ്യാപനത്തിനൊരുങ്ങുന്നു. മാലിന്യവിമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ഇരു പഞ്ചായത്തുകളിലും ജനകീയ കണ്‍വന്‍ഷനുകള്‍ നടന്നു. ഇരു കണ്വന്ഷനകളും ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മോഹനന് അധ്യക്ഷത വഹിച്ചു. പ്രത്യാശ ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി മുഖ്യപ്രഭാഷണം നടത്തി.
ജില്ല പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മഞ്ജു സുജിത്, ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്മാന് വിനു ജോബ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈനി ജോജോ, എബി വര്‍ഗീസ്, ഡാര്‍ലി ടെജി, അനിജ ലാലന്, സിബിച്ചന് ഒട്ടത്തില്‍, ജെയിംസ് വേഷ്ണാല്‍, ആനി രാജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനകീയ സമിതി കൺവീനറായി ജോഷി കൊല്ലാപുരം തെരഞ്ഞെ ടുക്കപ്പെട്ടു.
മാടപ്പള്ളി പഞ്ചായത്തിലെ മാലിന്യമുക്തം നവകേരളം കണ്‍വന്‍ഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് മണിയമ്മ രാജപ്പന് അധ്യക്ഷത വഹിച്ചു.
മാടപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് തങ്കമ്മ ശശിധരന്, വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പി.എ. ബിന്സണ്, ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് ചെയര്‍പേഴ്സണ്‍ ഫിലോമിന മാത്യു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആന്‍സി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.