വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലി തര്‍ക്കം: മൂന്നു പേര്‍ക്ക് വെട്ടേറ്റു
1338310
Monday, September 25, 2023 11:13 PM IST
കോട്ടയം: വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ മൂന്നു പേര്‍ക്ക് വെട്ടേറ്റു.
കാഞ്ഞിരപ്പള്ളി സ്വദേശി അല്‍ത്താഫ് (42), പാമ്പാടി ഏഴാം മൈല്‍ സ്വദേശികളായ സിജു (42) , ശരത്ത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
സംഭവത്തില്‍ മുട്ടമ്പലത്ത് വാടകയ്ക്കു താമസിക്കുന്ന സഹോദരങ്ങളെ കോട്ടയം ഈസ്റ്റ് പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ ഉച്ചയ്ക്കാണ് സംഭവം. കെട്ടിട നിര്‍മാണത്തിനായി മുട്ടമ്പലം ഭാഗത്ത് എത്തിയതായിരുന്നു അല്‍ത്താഫും സംഘവും.
തുടര്‍ന്നു വാഹനം പാര്‍ക്ക് ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ സഹോദരങ്ങള്‍ ഇവരെ ആക്രമിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.