സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ്
1338308
Monday, September 25, 2023 11:13 PM IST
കോട്ടയ്ക്കുപുറം: കോട്ടയ്ക്കുപുറം ഗ്രാമോദ്ധാരണ വായനശാലയുടെയും അതിരമ്പുഴ ഗവ.ആയൂര്‍വേദ ഡിസ്പെന്‍സറിയുടെയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ ആയുര്‍വേദ മെഡിക്കല്‍ ക്യാമ്പ് ഇന്ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചക്ക് ഒന്നുവരെ നടക്കും.
രാവിലെ 9.30ന് വായനശാലഹാളില്‍ നടക്കുന്ന സമ്മേളനത്തില്‍ അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ മെഡിക്കല്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. വായനശാല പ്രസിഡന്റ് കെ.എം. മാത്യു കളരിക്കല്‍ അധ്യക്ഷത വഹിക്കും. ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ആന്‍സ് വര്‍ഗീസ് ആലഞ്ചേരി, അതിരമ്പുഴ പഞ്ചായത്ത് അംഗങ്ങളായ ജയിംസ് തോമസ് ചെരുവില്‍പറമ്പില്‍, സിനി ജോര്‍ജ് കുളംകുത്തിയില്‍ എന്നിവര്‍ പ്രസംഗിക്കും. സെക്രട്ടറി ജോര്‍ജ് ജോസഫ് കുഴിപ്പള്ളിത്തറ സ്വാഗതവും ജോയിന്റ് സെക്രട്ടറി ഫ്രാന്‍സീസ് സെബാസ്റ്റ്യന്‍ കോട്ടയില്‍ നന്ദിയും പറയും. ഡോ.എം. ശ്രീദേവി, ഡോ. ടിന്റു ജോസഫ്, ഡോ. പി. നിലീന എന്നിവര്‍ മെഡിക്കല്‍ ക്യാമ്പിനു നേതൃത്വം നല്‍കും.