ഡോക്ടർ കൈക്കൂലി ചോദിച്ചെന്ന പരാതി; അന്വേഷണത്തിന് ഉത്തരവിട്ടു
1338307
Monday, September 25, 2023 11:13 PM IST
ഗാന്ധിനഗർ: ഹെർണിയ ശസ്ത്രക്രിയക്ക് ഡോക്ടർ കൈക്കൂലി ആവശ്യപ്പെട്ടെന്ന രോഗിയുടെ പരാതിയെക്കുറിച്ച് അന്വേഷിക്കാൻ കോളജ് പ്രിൻസിപ്പൽ അന്വേഷണത്തിന് ഉത്തരവിട്ടു.
കോട്ടയം മെഡിക്കൽ കോളജ് അസിസ്റ്റന്റ് ഡോക്ടറാണ് ശസ്ത്രക്രിയക്കായി 20,000 രൂപആവശ്യപ്പെട്ടുവെന്നാണ് പരാതി. പരാതിയെത്തുടർന്ന് രോഗിയെ അടിയന്തരമായി സൗജന്യമായി ശസ്ത്രക്രിയ നടത്തി. തുടർന്ന് ഡോക്ടറെ സ്ഥാനത്തുനിന്നു മാറ്റി. ഇതിനുശേഷമാണ് അന്വേഷണത്തിനായി മൂന്നംഗസമിതിയെ ചുമതലപ്പെടുത്തിയത്.
ഒരുമാസം മുമ്പാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നു കോട്ടയം മെഡിക്കൽ കോളജിൽ ഈ ഡോക്ടർ ചുമതലയേറ്റത്. ഇദ്ദേഹത്തിന് സ്വകാര്യ പ്രാക്ടീസും ഉണ്ടെന്ന് പറയപ്പെടുന്നു.