കുടുംബശ്രീ ഓണക്കച്ചവടം 1.60 കോടി രൂപ
1338245
Monday, September 25, 2023 10:23 PM IST
കോട്ടയം: ജില്ലയിലെ ഓണച്ചന്തയില്‍ 1.60 കോടി രൂപയുടെ റിക്കാര്‍ഡ് വില്പനയുമായി കുടുംബശ്രീ. ഓണത്തിന് രണ്ട് മെഗാ മേള ഉള്‍പ്പെടെ 79 വില്പന മേളകളാണു കുടുംബശ്രീ ജില്ലയില്‍ നടത്തിയത്.
കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 60 ലക്ഷം രൂപയാണ് ഇക്കുറി അധികം ലഭിച്ചത്.
71 പഞ്ചായത്തുകളിലെയും ആറു മുനിസിപ്പാലിറ്റികളിലെയും തെരഞ്ഞെടുത്ത കേന്ദ്രങ്ങളിലായിരുന്നു ഓണം വിപണനമേള. മണര്‍കാട്ടും വൈക്കം ബോട്ടുജെട്ടി മൈതാനത്തുമായിരുന്നു മെഗാ മേളകള്‍. മണര്‍കാട്ട് ഏഴുലക്ഷം രൂപയുടെ വില്പന നടന്നു.
1346 മൈക്രോ സംരംഭക യൂണിറ്റുകളുടെയും 969 സംഘ കൃഷി ഗ്രൂപ്പുകളുടെയും ഉത്പന്നങ്ങളായിരുന്നു വിപണിയിലെത്തിച്ചത്. പച്ചക്കറിയും ചിപ്സും ശര്‍ക്കരവരട്ടിയുമാണ് കൂടുതല്‍ വില്പന നടന്നത്.
വില്പന വരുമാനം അപ്പാടെ അതാതു യൂണിറ്റുകള്‍ക്ക് ലഭിക്കും. ഇത്തണ 23 പഞ്ചായത്തുകളിലായി 16.5 ഏക്കറില്‍ 56 സംഘ ഗ്രൂപ്പുകള്‍ ബന്ദി, ജമന്തി കൃഷി ചെയ്തിരുന്നതും വലിയ നേട്ടമുണ്ടാക്കി.
പൂജ അവധിക്കാലത്ത് ഇലവീഴാപൂഞ്ചിറയില്‍ വന ഉത്പന്നങ്ങളുടെയും ആദിവാസി ഉത്പന്നങ്ങളുടെയും പ്രദര്‍ശനവും വിപണനവും ഒരുക്കാനുള്ള തയാറെടുപ്പിലാണ് കുടുംബശ്രീ.