മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പര്യടനവും ബഹുജന സദസും ജില്ലയില്‍
1338244
Monday, September 25, 2023 10:23 PM IST
കോട്ടയം: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നിയോജകമണ്ഡലം പര്യടനവും ബഹുജന സദസും ജില്ലയില്‍ നടത്തുന്നതിനുള്ള പരിപാടികള്‍ തീരുമാനിച്ചതായി എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പ്രഫ. ലോപ്പസ് മാത്യു.
ഒക്ടോബര്‍ എട്ടുമുതല്‍ 10 വരെ നിയോജകമണ്ഡലം തലങ്ങളില്‍ സ്വാഗതസംഘം ചേരും. ഒക്ടോബര്‍ 15ന് ഉച്ചകഴിഞ്ഞു മൂന്നിനു കോട്ടയത്ത് ജില്ലാ പ്രവര്‍ത്തക കണ്വന്ഷന് നടത്തും. തുടര്‍ന്ന് പഞ്ചായത്ത് തലത്തിലും ബൂത്ത് തലത്തിലും പ്രവര്‍ത്തക യോഗങ്ങള്‍ ചേരുമെന്നും പ്രഫ.ലോപ്പസ് മാത്യു പറഞ്ഞു.
കോട്ടയത്ത് കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി ഓഫീസില്‍ വി. ബി. ബിനുവിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന എല്‍ഡിഎഫ് ജില്ലാ യോഗം കേരള കോണ്‍ഗ്രസ്-എം ചെയര്മാന് ജോസ് കെ. മാണി എംപി ഉദ്ഘാടനം ചെയ്തു. മന്ത്രി വി.എന്‍. വാസവന്, സി.കെ. ആശ എംഎല്‍എ, എ.വി. റസല്‍, സ്റ്റീഫന്‍ ജോര്‍ജ്, ബിനോയ് ജോസഫ്, പ്രഫ. ലോപ്പസ് മാത്യു, എം.ടി. കുര്യന്, ബെന്നി മൈലാടൂര്‍, സണ്ണി തോമസ്, ജയിംസ് കുര്യന്, സുഭാഷ് പുഞ്ചക്കോട്ടില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.