ലാത്തിയടി പോലീസിനെ തടഞ്ഞ സംഭവം: അന്വേഷണം തുടങ്ങി
1338238
Monday, September 25, 2023 10:16 PM IST
എരുമേലി: ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ പോലീസ് ലാത്തി വീശിയപ്പോൾ പ്രായപൂർത്തിയാകാത്ത വിദ്യാർഥിക്കും പിതാവിനും ലാത്തിയടിയേറ്റ സംഭവം സംബന്ധിച്ച് ജില്ലാ പോലീസ് മേധാവിയുടെ നിർദേശ പ്രകാരം അന്വേഷണം തുടങ്ങി.
ഒപ്പം എസ്ഐ ഉൾപ്പെടെ പോലീസ് സംഘത്തെ ജനക്കൂട്ടം തടഞ്ഞുവച്ച സംഭവവും അന്വേഷിക്കും. കാഞ്ഞിരപ്പള്ളി ഡിവൈഎസ്പിയുടെ മേൽനോട്ടത്തിൽ എരുമേലി, മുണ്ടക്കയം പോലീസ് സ്റ്റേഷൻ ഹൗസ് ഓഫീസർമാരാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം അർധരാത്രിയിൽ ശ്രീനിപുരം കോളനിയിലാണ് എരുമേലി എസ്ഐ ശാന്തി ബാബു ഉൾപ്പടെ പോലീസ് സംഘത്തെ ഒരു വിഭാഗം നാട്ടുകാർ തടഞ്ഞുവച്ചത്.