മാലിന്യമുക്ത നവകേരളം; കണ്വന്ഷന്
1338237
Monday, September 25, 2023 10:16 PM IST
പൂഞ്ഞാര്‍: പൂഞ്ഞാര്‍ നിയമസഭാ നിയോജകമണ്ഡലത്തെ സമ്പൂര്‍ണ മാലിന്യമുക്തമായി പ്രഖ്യാപിക്കുന്ന മാലിന്യമുക്തം നവകേരളം ക്ലീന്‍ പൂഞ്ഞാര്‍ ഗ്രീന്‍ പൂഞ്ഞാര്‍ കാമ്പയിന് നിയോജക മണ്ഡലം കണ്വന്ഷന് അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് ആര്. ശ്രീകല അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ്് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ കാമ്പയിന് കോ-ഓര്‍ഡിനേറ്റര്‍ ശ്രീശങ്കര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് അജിത രതീഷ്, അസി. ഡയറക്ടര്‍ ജനറല്‍ ജി. അനീസ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീര്‍ ഹുസൈന് ഇബ്രാഹിം എന്നിവര്‍ പങ്കെടുത്തു.