തെരഞ്ഞെടുപ്പ് കൺവൻഷൻ
1338235
Monday, September 25, 2023 10:16 PM IST
കാഞ്ഞിരപ്പള്ളി: ഒക്ടോബർ മാസത്തിൽ നടക്കുന്ന പാറത്തോട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികളുടെ വിജയത്തിനായി തെരഞ്ഞെടുപ്പ് കൺവൻഷൻ നടത്തി.
പാറത്തോട് ഗ്രേസി മെമ്മോറിയൽ ഹൈസ്കൂൾ സ്റ്റേഡിയത്തിൽ നടന്ന കൺവൻഷൻ സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. കെ.ജെ. തോമസ് കട്ടയ്ക്കൽ അധ്യക്ഷത വഹിച്ചു.
സിപിഎം കാഞ്ഞിരപ്പള്ളി ഏരിയാ സെക്രട്ടറി കെ. രാജേഷ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരൻ, പി.കെ. ബാലൻ, ജില്ലാ പഞ്ചായത്തംഗം പി.ആർ. അനുപമ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ വിജയലാൽ, ജോർജ്കുട്ടി അഗസ്തി, ജോസ് കൊച്ചുപുര, എൻ.ജെ. കുര്യാക്കോസ്, കെ.കെ. ശശികുമാർ, ഡയസ് കോക്കാട്ട്, വി.എം. ഷാജഹാൻ, പി.ആർ. പ്രഭാകരൻ നായർ, ഹംസ എന്നിവർ പ്രസംഗിച്ചു.
കെ.ജെ. തോമസ് കട്ടയ്ക്കൽ-പ്രസിഡന്റ്, പി.കെ. ബാലൻ-സെക്രട്ടറി, ടി.കെ. ഹംസ - കൺവീനർ, സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ, കെ. രാജേഷ്, സാജൻ കുന്നത്ത്-രക്ഷാധികാരികൾ എന്നിവർ ഭാരവാഹികളായി 501 അംഗ കമ്മിറ്റിക്ക് കൺവൻഷൻ രൂപം നൽകി.