വിദഗ്ധ മെഡിക്കല്‍ ക്യാമ്പുകള്‍ക്കു തുടക്കം
1337793
Saturday, September 23, 2023 10:44 PM IST
കോട്ടയം: ആയുഷ്മാന്‍ ഭവഃ കാമ്പയിന്റെ ഭാഗമായ വിദഗ്ധ മെഡിക്കല്‍ ക്യാമ്പുകള്‍ക്കു തുടക്കം. കാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം ആര്‍പ്പൂക്കര പനമ്പാലം കോലേട്ടമ്പലം എസ്എന്‍ഡിപി ഹാളില്‍ ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യാ രാജന് നിര്‍വഹിച്ചു.
ആര്‍പ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജു മനോജ് അധ്യക്ഷത വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എന്‍. പ്രിയ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. അജയ് മോഹന്‍, അതിരമ്പുഴ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.എസ്. അനില്‍കുമാര്‍, ജില്ലാ മാസ് മീഡിയ ഓഫീസര്‍ ജെ. ഡോമി, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ കാളിദാസ് എന്നിവര്‍ പ്രസംഗിച്ചു.
വിവിധ ആരോഗ്യസേവനങ്ങളിലൂടെ സമഗ്ര ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി നടപ്പാക്കുന്ന ആയുഷ്മാന്‍ ഭവഃ കാമ്പയിനിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളജിലെയും ജനറല്‍, താലൂക്ക് ആശുപത്രികള്‍ എന്നിവിടങ്ങളിലെയും വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ 19 സാമൂഹികാരോഗ്യ കേന്ദ്രങ്ങളില്‍ ശനിയാഴ്ചകളില്‍ മെഡിക്കല്‍ ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നതാണ് പദ്ധതി.
ക്യാമ്പുകളില്‍ ഗൈനക്കോളജി, ശിശുരോഗം, സര്‍ജറി, ഇഎന്റ്റി, നേത്രരോഗം, മനോരോഗം തുടങ്ങിയ സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ പങ്കെടുക്കും.