ടിവി പുരം പഞ്ചായത്ത് പൊതുശ്മശാന നിർമാണം അവസാന ഘട്ടത്തിൽ
1337792
Saturday, September 23, 2023 10:44 PM IST
ടിവി പുരം: ടിവി പുരം പഞ്ചായത്തിലെ ചേരിക്കലിൽ നിർമിക്കുന്ന പൊതുശ്മശാനത്തിെന്റെ നിർമാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ. 48,50,000 രൂപയാണ് കെട്ടിടം പണിയുന്നതിനു വിനിയോഗിച്ചത്. അതിൽ 6,96,197രൂപ ബ്ലോക്ക് പഞ്ചായത്ത് വിഹിതമാണ്.
ഗ്യാസ് ചേംബറിന്റെ നിർമാണത്തിനായി 15.5 ലക്ഷം രൂപ ബ്ലോക്ക് പഞ്ചായത്തും 17 ലക്ഷം രൂപ ടിവി പുരം പഞ്ചായത്തു വിഹിതമായി ചേർത്ത് 32.5 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. കെട്ടിടത്തിന്റെ നിർമാണം പൂർത്തിയായതിനെത്തുടർന്ന് ഗ്യാസ് ചേംബർ സ്ഥാപിക്കുന്നതിനായി ക്വട്ടേഷൻ ക്ഷണിച്ചു.
നാലു കരാറുകാർ ഗ്യാസ് ചേംബർ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ക്വട്ടേഷൻ സമർപ്പിച്ചിട്ടുണ്ട്. ഇതിൽ നിന്നു കുറഞ്ഞ തുക ക്വാട്ടു ചെയ്തവർക്ക് കരാർ നൽകുന്നതുമായി ബന്ധപ്പെട്ടു നടപടികൾ പുരോഗമിക്കുകയാണെന്ന് പഞ്ചായത്ത് പ്രസിഡന്റ് ശ്രീജി ഷാജി, വൈസ് പ്രസിഡന്റ് വി.കെ. ശ്രീകുമാർ എന്നിവർ പറഞ്ഞു.