തൊഴിലുറപ്പ് തൊഴിലാളികളുടെ വിമാന യാത്ര ഇന്ന്
1337788
Saturday, September 23, 2023 10:44 PM IST
കടുത്തുരുത്തി: കാണക്കാരി പഞ്ചായത്തിലെ പന്ത്രണ്ടാം വാര്‍ഡിലെ തൊഴിലുറപ്പ് തൊഴിലാളികള്‍ ഇന്ന് ആകാശത്തിലൂടെ ചിറകില്ലാതെ പറക്കും. തൊഴിലാളികളായ വനിതകളും കുടുംബാംഗങ്ങളും പദ്ധതി നിര്‍വഹണ ഉദ്യോഗസ്ഥരും ഉള്‍പെടെ 35 അംഗ സംഘമാണ് വിമാനയാത്ര നടത്തുന്നത്. ഇന്ന് പുലര്‍ച്ചെ 6.45 ന് നെടുന്പാശേരിയില്‍നിന്നു സംഘം യാത്ര പുറപ്പെടും.
ബംഗളൂരുവില്‍ വിമാനമിറങ്ങുന്ന തൊഴിലുറപ്പ് സംഘം വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒരു ദിവസം കറങ്ങും. തുടര്‍ന്ന് നാട്ടിലേക്ക് ട്രെയിന്‍ മാര്‍ഗം മടക്കം. വിമാനത്തില്‍ ഒരിക്കല്‍പോലും കയറിയിട്ടില്ലാത്ത ഇവരില്‍ ഭൂരിഭാഗം പേരും ട്രെയിനിലും യാത്ര ചെയ്തിട്ടില്ല. സംഘത്തില്‍ 13 കാരന് മുതല്‍ 66കാരന് വരെയുണ്ട്. ഒരാള്‍ക്ക് 4,000 രൂപയാണ് യാത്രക്കൂലിയും ഭക്ഷണവും താമസസൗകര്യവും ഉള്‍പെടെ ചെലവ് പ്രതീക്ഷിക്കുന്നത്.