തെരുവുനായ തീവ്രവാക്സിനേഷന് യജ്ഞം: ജില്ലാതല ഉദ്ഘാടനം ഇന്ന് കൈപ്പുഴയിൽ
1337787
Saturday, September 23, 2023 10:44 PM IST
കോട്ടയം: ജില്ല സമ്പൂര്‍ണ പേ-വിഷ വിമുക്തമാക്കുന്നതിനുവേണ്ടി നടപ്പാക്കുന്ന തെരുവുനായ തീവ്രവാക്സിനേഷന് യജ്ഞത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് കൈപ്പുഴ സെന്റ് ജോര്‍ജ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കും.
രാവിലെ 10ന് നടക്കുന്ന സമ്മേളനം സഹകരണ-രജിസ്ട്രേഷന് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിക്കും. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. എന്‍. ജയദേവന് പദ്ധതി വിശദീകരിക്കും. കളക്ടര്‍ വി. വിഗ്നേശ്വരി മുഖ്യപ്രഭാഷണം നടത്തും.
തെരുവുനായ പ്രതിരോധ കുത്തിവയ്പ് ഉദ്ഘാടനത്തോടൊപ്പം ജില്ലാതല മൃഗക്ഷേമ അവാര്‍ഡ് വിതരണം, തെരുവുനായ നിയന്ത്രണ പദ്ധതിയുടെ ഡോക്യുമെന്ററി പ്രകാശനം, പക്ഷിപ്പനി പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച നീണ്ടൂര്‍ ഗ്രാമപഞ്ചായത്തിനുള്ള അംഗീകാരം, ഡോക്യുമെന്ററി തയാറാക്കിയ വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം, മൃഗക്ഷേമപ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദരവ് എന്നിവയും നടക്കും. തുടര്‍ന്ന് 11 മുതല്‍ എബിസി- ഐഇസി ജന്തുക്ഷേമ ബോധവത്കരണ സെമിനാര്‍ നടക്കും.