ഖാദി വിപണന മേളയ്ക്കു തുടക്കം; 30 ശതമാനം വരെ റിബേറ്റ്
1337783
Saturday, September 23, 2023 10:37 PM IST
കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡിന്റെ ഖാദി വിപണന മേളയ്ക്ക് ജില്ലയില്‍ തുടക്കം. ഒക്ടോബര്‍ മൂന്നുവരെ 30 ശതമാനം വരെ വിലക്കിഴിവില്‍ ഖാദി തുണിത്തരങ്ങള്‍ വാങ്ങാം. മേളയുടെ ജില്ലാതല ഉദ്ഘാടനം കോട്ടയം ഖാദി ഗ്രാമസൗഭാഗ്യയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു നിര്‍വഹിച്ചു.
സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സഹകരണ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് ക്രെഡിറ്റ് സൗകര്യം മേളയില്‍ ലഭ്യമാണ്. ഖാദി ഗ്രാമസൗഭാഗ്യ സിഎസ്ഐ കോംപ്ലക്സ്, ബേക്കര്‍ ജംഗ്ഷന്, കോട്ടയം ഫോണ്‍ -04812560587, റവന്യു ടവര്‍ ചങ്ങനാശേരി ഫോണ്‍- 04812423823, ഏദന്‍ ഷോപ്പിംഗ് കോംപ്ലക്സ്, ഏറ്റുമാനൂര്‍ ഫോണ്‍- 04812535120, കാരമല്‍ ഷോപ്പിംഗ് കോംപ്ലക്സ്, വൈക്കം ഫോണ്‍- 04829233508, മസ്ലിന് യൂണിറ്റ് ബില്‍ഡിംഗ് ഉദയനാപുരം ഫോണ്‍- 9895841724 എന്നീ വില്പന കേന്ദ്രങ്ങളില്‍ റിബേറ്റ് ലഭിക്കും.