കാർ നിയന്ത്രണംവിട്ട് ഓട്ടോയിലിടിച്ച് അപകടം
1337780
Saturday, September 23, 2023 10:35 PM IST
കാഞ്ഞിരപ്പള്ളി: കാർ നിയന്ത്രണംവിട്ട് ഓട്ടോറിക്ഷയിലിടിച്ച് അപകടം. ഇന്നലെ വൈകുന്നേരം 5.30 ഓടെ ദേശീയപാതയിൽ ചേപ്പുംപാറയിലാണ് സംഭവം. ഓട്ടോ ഡ്രൈവർ ചിറക്കടവ് സെന്റർ കുമാർസദനം ശ്രീകുമാർ (56), യാത്രക്കാരായ ചിറക്കടവ് സെന്റർ തെക്കേത്തുകവല പെരുംചേരിൽ ശ്രീവിദ്യ (36), മകൻ അഭിനവ് (അഞ്ചര), മാതാവ് ലീലാമ്മ (71) കാർ യാത്രിക കപ്പാട് മഞ്ഞപ്പള്ളി വടക്കേടത്ത് സവിത രാകേഷ് (36) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.