ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ശില്പശാല
1337779
Saturday, September 23, 2023 10:35 PM IST
എലിക്കുളം: ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി എലിക്കുളം പഞ്ചായത്തിന്റെയും കോട്ടയം താലൂക്ക് വ്യവസായ ഓഫീസിന്റെയും നേതൃത്വത്തില്‍ സംരംഭകത്വ ശില്പശാല സംഘടിപ്പിച്ചു. എലിക്കുളം പഞ്ചായത്ത് ഹാളില്‍ നടന്ന പരിപാടി പ്രസിഡന്റ് എസ്. ഷാജി ഉദ്ഘാടനം ചെയ്തു. വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ സൂര്യ മോള് അധ്യക്ഷതവഹിച്ചു.
വ്യവസായ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങളെക്കുറിച്ചാണ് ശില്പശാല സംഘടിപ്പിച്ചത്. വ്യവസായ വകുപ്പിന്റെ വിവിധ പദ്ധതികളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും കോട്ടയം താലൂക്ക് വ്യവസായ ഓഫീസര്‍ ലോറന്‍സ് മാത്യു ക്ലാസെടുത്തു. പാമ്പാടി ബ്ലോക്ക് വ്യവസായ വികസന ഓഫീസര്‍ സോണി ചെറിയാന്, പഞ്ചായത്ത് സെക്രട്ടറി പി.എം. മുഹസിന്, പഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.