പ്രഥമ ശുശ്രൂഷ രംഗത്ത് പരിശീലനം നേടി സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ
1337775
Saturday, September 23, 2023 10:35 PM IST
മണിമല: പ്രഥമ ശുശ്രൂഷ രംഗത്ത് പരിശീലനം നേടി മണിമല സെന്റ് ജോർജ് സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ. എട്ട്, ഒൻപത് ക്ലാസുകളിലെ 88 കുട്ടികളാണ് സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ ഭാഗമായി പ്രഥമശുശ്രൂഷ പരിശീലനം നേടിയത്. ശ്വാസതടസം, സർപ്പധ്വംസനം, വാഹനാപകടം, തീപിടുത്തം, ഷഡ്പദാക്രമണങ്ങൾ എന്നീ ഘട്ടങ്ങളിൽ സ്വീകരിക്കേണ്ട വിവിധ പ്രഥമശുശ്രൂഷ മാർഗങ്ങളിലാണ് കുട്ടിപോലീസുകൾക്ക് പരിശീലനം നൽകിയത്. കമ്യൂണിറ്റി പോലീസ് ഓഫീസറായ മനോജ് ചാക്കോ വടക്കേമുറി, അധ്യാപകരായ ജോസഫ് ആന്റണി ആലപ്പാട്ട്, ജിൻസി മാത്യു എന്നിവർ നേതൃത്വം നൽകി.