ജല്‍ ജീവന് മിഷൻ: കംപ്ലീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു
1337770
Saturday, September 23, 2023 10:30 PM IST
പാലാ: ജല്‍ ജീവന് മിഷന്റെ ഭാഗമായി മീനച്ചില്‍ ഗ്രാമപഞ്ചായത്തില്‍ പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി സംഘടിപ്പിച്ച നിര്‍വഹണ സഹായ പ്രവര്‍ത്തനങ്ങളുടെ കംപ്ലീഷന്‍ റിപ്പോര്‍ട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിക്ക് പിഎസ്ഡബ്ല്യുഎസ് ജെജെഎം പ്രോജക്ട് മാനേജര്‍ ഡാന്റീസ് കൂനാനിക്കല്‍ സമര്‍പ്പിച്ചു.
കേന്ദ്ര-സംസ്ഥാന ജല ശുചിത്വ മിഷനുകള്‍ നിര്‍ദേശിച്ച 53 പ്രവര്‍ത്തനങ്ങളാണ് ഒന്നരവര്‍ഷത്തിനുള്ളില്‍ ഗ്രാമപഞ്ചായത്തില്‍ പൂര്‍ത്തീകരിക്കപ്പെട്ടത്. പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് ഭരണസമിതിയംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, പിഎസ്ഡബ്ല്യുഎസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.