രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഹെമറ്റോളജി അനലൈസര്‍ നല്കി
1337764
Saturday, September 23, 2023 10:30 PM IST
രാമപുരം: രാമപുരം കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഫെഡറല്‍ ബാങ്ക് രാമപുരം ശാഖ ഹെമറ്റോളജി അനലൈസര്‍ നല്കി. 1,53,000 രൂപ വിലയുള്ള ഈ ഓട്ടോമാറ്റിക് മെഷീന് ബാങ്കിന്റെ സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായാണ് നല്‍കിയിരിക്കുന്നത്.
രക്തത്തിലെ കൗണ്ട് ചുരുങ്ങിയ സമയം കൊണ്ട് പരിശോധിക്കുവാന്‍ കുഴിയുമെന്നതാണ് മെഷീന്റെ സവിശേഷത. കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടന്ന ചടങ്ങില്‍ ഫെഡറല്‍ ബാങ്ക് റീജിയണല്‍ ഹെഡ് പി.ജി. ജയമോള്‍ മെഡിക്കല്‍ ഓഫീസര്‍ വി.എന്‍. സുകുമാരന്‍ ഹെമറ്റോളജി അനലൈസറും തുകയുടെ ബില്ലും കൈമാറി.
ഉഴവൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് പുളിക്കീല്‍, രാമപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈനി സന്തോഷ്, ഡോ. മനോജ് കെ. പ്രഭ, ഗ്രാമപഞ്ചായത്തംഗം വിജയകുമാര്‍ എം.എന്‍., എച്ച്എംസി മെംബര്‍ എം.ആര്. രാജു, ഫെഡറല്‍ ബാങ്ക് രാമപുരം ബ്രാഞ്ച് മാനേജര്‍ അതുല്‍ അഗസ്റ്റിന്, ഹെഡ് നഴ്സ് ബി.എസ്. അജിത, ലാബ് ടെക്നീഷന്‍ ചിന്നു ലക്ഷ്മി എന്നിവര്‍ സന്നിഹിതരായിരുന്നു.