ബസില്‍ മാല പൊട്ടിക്കാന്‍ ശ്രമിച്ച രണ്ട് തമിഴ്നാട് സ്വദേശിനികള്‍ അറസ്റ്റില്‍
1337731
Saturday, September 23, 2023 2:14 AM IST
കുമരകം: ബസില്‍ യാത്ര ചെയ്തിരുന്ന യാത്രക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന നാലു പവന് തൂക്കമുള്ള സ്വര്‍ണമാല വലിച്ചു പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ തമിഴ്നാട് സ്വദേശിനികളായ രണ്ടു സ്ത്രീകളെ പോലീസ് അറസ്റ്റ് ചെയ്തു.
തമിഴ്നാട് സ്വദേശിനികളായ അനുജ (36), മഹ (34) എന്നിവരെയാണ് കുമരകം പോലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഉപ്പൂട്ടിക്കവല ഭാഗത്തുനിന്നും ഇല്ലിക്കല്‍ ഭാഗത്തേക്ക് ബസില്‍ യാത്ര ചെയ്ത യാത്രക്കാരിയുടെ കഴുത്തില്‍ കിടന്നിരുന്ന നാലു പവന് തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ച് കവര്‍ച്ച ചെയ്യാന്‍ ശ്രമിക്കുകയായിരുന്നു.
എന്നാല്‍ മോഷണശ്രമം ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരി ബഹളം വയ്ക്കുകയും പോലീസില്‍ വിവരമറിയിക്കുകയുമായിരുന്നു. യാത്രക്കാരിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കുമരകം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇരുവരെയും അറസ്റ്റ് ചെയ്യുകയുമായിരുന്നു.