വന്ദേഭാരത് പിടിച്ചിട്ടു
1337727
Saturday, September 23, 2023 2:14 AM IST
ഏറ്റുമാനൂര്‍: വന്ദേഭാരത് ബാറ്ററി തകരാറിനെത്തുടര്‍ന്നു 15 മിനിറ്റോളം ഏറ്റുമാനൂരില്‍ പിടിച്ചിട്ടു. ഇന്നലെ രാത്രി 7.45നാണ് സംഭവം.
വന്ദേഭാരതിന് ഷൊര്‍ണൂരില്‍ ബാറ്ററി റീസെറ്റ് ചെയ്യുന്ന പ്രവര്‍ത്തനം നടത്തിയിരുന്നു. തുടര്‍ന്നു പുറപ്പെട്ട ട്രെയിന്‍ ഏറ്റുമാനൂരിലെത്തിയപ്പോള്‍ ബാറ്ററി തകരാറിനെത്തുടര്‍ന്നു നിര്‍ത്തിയിടുകയായിരുന്നു.
പിന്നീട് തിരുവനന്തപുരത്തെ കണ്ട്രോള് റൂമില്‍നിന്നുള്ള നിര്‍ദേശാനുസരണം ബാറ്ററിയുടെ തകരാര്‍ പരിഹരിച്ചു യാത്ര തുടരുകയായിരുന്നു.