നഷ്ടപരിഹാരം ഉടന്‍ അനുവദിക്കണം: മാണി സി. കാപ്പന്
1337540
Friday, September 22, 2023 10:08 PM IST
പാലാ: ഉരുള്‍പൊട്ടലില്‍ നാശനഷ്ടം സംഭവിച്ചവരുടെ നാശനഷ്ടത്തിന്റെ കണക്കെടുപ്പ് അടിയന്തരമായി പൂര്‍ത്തീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കണമെന്നും നാശനഷ്ടം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാരം കാലതാമസമില്ലാതെ ലഭ്യമാക്കണമെന്നും മാണി സി. കാപ്പന് എംഎല്‍എ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മേഖലകളിലെ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് മാണി സി കാപ്പന് എംഎല്‍എ നിര്‍ദേശിച്ചു. ഉരുള്‍പൊട്ടല്‍ സംഭവിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. സെബാസ്റ്റ്യന്‍ അങ്ങാടി, താഹ തലനാട്, വിനോദ് വേരനാനി, ബേബി പൊതനക്കുന്നേല് സെന്‍ തേക്കുംകാട്ടില്‍ തുടങ്ങിയവരും എംഎല്‍എയോടൊപ്പം ഉണ്ടായിരുന്നു.