ലോക അല്‍സ്ഹൈമേഴ്സ് ദിനം ആചരിച്ചു
1337539
Friday, September 22, 2023 10:08 PM IST
പാലാ: മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയും ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറയും സംയുക്തമായി മരിയ സദനം റീഹാബിലിറ്റേഷന്‍ സെന്ററില്‍ ലോക അല്‍സ്ഹൈമേഴ്സ് ദിനം ആചരിച്ചു.പരിപാടിയുടെ ഭാഗമായി നടത്തിയ ബോധവത്കരണ ക്ലാസും ഭക്ഷ്യ വസ്തുക്കളുടെ വിതരണവും മാണി സി കാപ്പന് എംഎല്‍എ ഉദ്ഘാടനം ചെയ്തു. മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും പാലാ കുടുംബ കോടതി ജഡ്ജിയുമായ ഇ.അയ്യൂബ്ഖാന്‍ മുഖ്യപ്രഭാഷണം നടത്തുകയും അന്‍പതിനായിരത്തോളം വിലവരുന്ന ഭക്ഷ്യ വസ്തുക്കള്‍ മരിയ സദനം അധികൃതര്‍ക്ക് ഇരുവരും ചേര്‍ന്ന് കൈമാറുകയും ചെയ്തു.
ലയണ്‍സ് ചീഫ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ ലയണ്‍ സിബി മാത്യു പ്ലാത്തോട്ടം അധ്യക്ഷതവഹിച്ചു. മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റി സെക്രട്ടറി സോണിയ ജോസഫ്, ലയണ്‍സ് ക്ലബ് ഓഫ് അരുവിത്തുറ പ്രസിഡന്റ് അരുണ്‍ കുളമ്പള്ളി, മരിയ സദനം ഡയറക്ടര്‍ സന്തോഷ്, അഡ്വ. പി.എന്‍. ശ്രീദേവി, ജോജോ പ്ലാത്തോട്ടം, വി.എം. മാത്യു വെള്ളാപ്പള്ളി, ടിറ്റോ ഡി തെക്കേല്‍, സുകുമാരന്‍ പുതിയകുന്നേല്‍ എന്നിവർ പ്രസംഗിച്ചു.
മരങ്ങാട്ടുപിള്ളി : പഞ്ചായത്തിന്റെയും എൻഎച്ച്എം ആയുഷ് ഹോമിയോപ്പതിയുടെയും ആഭിമുഖത്തിൽ ലോകഅൽസ്ഹൈമേഴ്സ് ദിനാചരണവും സെമിനാറും നടത്തി. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ഉഷാ രാജുവിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ നിർമല ദിവാകരൻ, ലിസി ജോർജ്, സലിമോൾ ബെന്നി, ബെനറ്റ് പി . മാത്യു, ഡോ. ചിന്തു ജോസഫ്, ഡോ. സുജാമോൾ തുടങ്ങിയവർ പ്രസംഗിച്ചു.