ഭരതര്‍ മഹാജനസഭ സംസ്ഥാന സമ്മേളനം കോട്ടയത്ത്
1337526
Friday, September 22, 2023 4:06 AM IST
കോട്ടയം: ഭരതര്‍ മഹാജനസഭയുടെ സംസ്ഥാന വാര്‍ഷികസമ്മേളനം നാളെയും മറ്റെന്നാളും നടക്കും. നാളെ രാവിലെ 10നു കോട്ടയം അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക് ഹാളില്‍ നടക്കുന്ന പ്രതിനിധിസമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു ഉദ്ഘാടനം ചെയ്യും.
മറ്റെന്നാള്‍ രാവിലെ 9.30നു കോട്ടയം ചാലുകുന്ന് ബിഷപ് ജേക്കബ് മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന കുടുംബസംഗമം പൊതിയില്‍ നാരായണ ചാക്യാര്‍ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് 3.30ന് നടക്കുന്ന പൊതുസമ്മേളനം തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ഭാരതീയ വേലന്‍ സൊസൈറ്റി സംസ്ഥാന പ്രസിഡന്റ് രാജീവ് നെല്ലിക്കുന്നേല്‍ പ്രഭാഷണം നടത്തും.