ജില്ലാതല സംസ്കൃത ദിനാചരണം സംഘടിപ്പിച്ചു
1337525
Friday, September 22, 2023 4:06 AM IST
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നടന്ന കോട്ടയം വിദ്യാഭ്യാസ ജില്ലാതല സംസ്കൃത ദിനാചരണം ജോബ് മൈക്കിള്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. കോട്ടയം വിദ്യാഭ്യാസ ജില്ലാ ഓഫീസര്‍ പി.ആര്. പ്രദീപ് അധ്യക്ഷത വഹിച്ചു.
സ്കൂള്‍ മാനേജര്‍ റവ.ഡോ. ജോബി കറുകപ്പറമ്പില്‍ ആമുഖപ്രഭാഷണവും എസ്ബി കോളജ് സംസ്കൃതവിഭാഗം അധ്യാപകന് ഡോ.പി.എന്‍. നാരായണന് മുഖ്യപ്രഭാഷണവും നടത്തി.
ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ കെ.കെ. ഓമന, മുന്‍ സംസ്കൃതഅധ്യാപിക ജാന്‍സി സെബാസ്റ്റ്യനെ പൊന്നാടയണിയിച്ച് ആദരിച്ചു.
സ്കൂള്‍ പ്രിന്‍സിപ്പല്‍ ജയിംസ് മാളിയേക്കല്‍, പിടിഎ പ്രസിഡന്റ് അലക്സാണ്ടര്‍ പ്രാക്കുഴി, കോട്ടയം റവന്യൂ ജില്ലാ സംസ്കൃത അക്കാദമിക് കൗണ്‍സില്‍ സെക്രട്ടറി ബിനു കുര്യാക്കോസ്, സബ്ജില്ലാ സെക്രട്ടറി ഡോ.വി.എസ്. ചിത്ര, കോട്ടയം ഈസ്റ്റ് സബ്ജില്ലാ സെക്രട്ടറി സാംകുമാര്‍ എന്‍., കോട്ടയം വെസ്റ്റ് സബ്ജില്ലാ സെക്രട്ടറി എ.എന്‍. ധന്‍ലാല്‍, സംസ്കൃതാധ്യാപിക ഷീലമ്മ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.