മാലിന്യമുക്ത നവകേരളം: ജില്ലാ സംഘാടകസമിതി യോഗം
1337524
Friday, September 22, 2023 4:06 AM IST
കോട്ടയം: മാലിന്യമുക്ത നവകേരളം കാമ്പയിന്റെ ഭാഗമായി ജില്ലാ സംഘാടകസമിതി യോഗം ചേര്‍ന്നു. ജില്ലാ പഞ്ചായത്തില്‍ നടന്ന യോഗത്തില്‍ പ്രസിഡന്റ് കെ.വി. ബിന്ദു അധ്യക്ഷത വഹിച്ചു.
വൈക്കം, ഏറ്റുമാനൂര്‍, ചങ്ങനാശേരി എന്നീ നിയമസഭാ മണ്ഡലങ്ങളിൽ മാലിന്യമുക്ത മണ്ഡല പ്രഖ്യാപനം നവംബര്‍ ഒന്നിനും മറ്റു മണ്ഡലങ്ങളിലേത് ഡിസംബര്‍ 31നും നടപ്പാക്കും.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശുഭേഷ് സുധാകരന്, പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന് പ്രസിഡന്റ് അജയന് കെ. മേനോന്, ജില്ലാ പഞ്ചായത്തംഗങ്ങളായ പി.എസ്. പുഷ്പമണി, ഹൈമി ബോബി, പി.കെ. വൈശാഖ്, പി.ആര്. അനുപമ, തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ നവകേരളം മിഷന് കോ-ഓർഡിനേറ്റര്‍ ശ്രീശങ്കര്‍, ജില്ലാ നവകേരളം മിഷന് റിസോഴ്സ് പേഴ്സണ്‍ അജിത് കുമാര്‍, ജില്ലാ കില ഫെസിലിറ്റേറ്റര്‍ ബിന്ദു അജി, കുടുംബശ്രീ അസിസ്റ്റന്റ് ജില്ലാ മിഷന് കോ- ഓര്‍ഡിനേറ്റര്‍ പ്രകാശ് ബി. നായര്‍ എന്നിവര്‍ പങ്കെടുത്തു.