ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐഎസ്സി അപ്ഗ്രഡേഷന്
1337522
Friday, September 22, 2023 4:06 AM IST
ചെത്തിപ്പുഴ: ക്രിസ്തുജ്യോതി വിദ്യാനികേതന്‍ ഐസിഎസ്ഇയില്നിന്നും ഐഎസ്സിയിലേക്ക് അപ്ഗ്രേഡ് ചെയ്തു. 2024-2025 അധ്യയനവര്‍ഷം ആദ്യ പ്ലസ് വണ്‍ ബാച്ച് ആരംഭിക്കുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. ഫിലിപ്പോസ് തുണ്ടുവാലിച്ചിറ അറിയിച്ചു.
ഐഎസ്സി പാഠ്യപദ്ധതി പ്രകാരം കൃത്യവും സൂക്ഷ്മവുമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ പുതിയതലമുറ അഭിമുഖീകരിക്കേണ്ടി വരുന്ന മത്സര പരീക്ഷകള്‍ക്കും പ്രവേശന പരീക്ഷകള്‍ക്കും വേണ്ട പരിശീലനം നല്കുന്നു. അത്യാധുനിക ലാബുകളിലെ പ്രവര്‍ത്തനവും കലാകായിക രംഗത്തെ പരിശീലനവും ഇവിടുത്തെ പ്രത്യേകതകളാണ്.