ആയാംകുടി-കപിക്കാട് -കല്ലറ, കുറുപ്പന്തറ-കളമ്പുകാട്-മാൻവെട്ടം റോഡുകള്‍ക്ക് ഒരു കോടി രൂപ അനുവദിച്ചു
1337519
Friday, September 22, 2023 4:02 AM IST
കടുത്തുരുത്തി: പൊതുമരാമത്തു വകുപ്പിന്റെ കീഴിലുള്ള യാത്ര ദുരിതത്തിലായ ആയാംകുടി-കപിക്കാട്- കല്ലറ റോഡിനും കുറുപ്പന്തറ-കളമ്പുകാട്-മാന്‍വെട്ടം റോഡിന്റെയും നവീകരണത്തിനു സംസ്ഥാന സര്‍ക്കാര്‍ ഒരു കോടി രൂപ അനുവദിച്ചു. മോന്‍സ് ജോസഫ് എംഎല്‍എയാണ് ഇക്കാര്യമറിയിച്ചത്.
കഴിഞ്ഞ നിയമസഭാ സമ്മേളന കാലയളവില്‍ കടുത്തുരുത്തി മണ്ഡലത്തിലെ വിവിധ റോഡുകളുടെ ദയനീയാവസ്ഥ എംഎല്‍എ പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്. ഒരു വര്‍ഷമായി സര്‍ക്കാരിന്റെ പരിഗണനയിലുള്ള റോഡ് എസ്റ്റിമേറ്റുകള്ക്കു സര്‍ക്കാര്‍ ഭരണാനുമതി നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി എംഎല്‍എ അറിയിച്ചു.