സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ വീട്ടുജോലിക്കാരി അറസ്റ്റില്‍
1337513
Friday, September 22, 2023 3:58 AM IST
ഗാന്ധിനഗര്‍: വീട്ടുജോലിക്കു നിന്ന വീട്ടില്‍നിന്നും സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു.
പേരൂര്‍ മാടപ്പാട് ഭാഗത്ത് വാടകയ്ക്കുന്ന പനച്ചിക്കാട് ഇല്ലിപ്പറമ്പില്‍ സാലി വര്‍ഗീസി (ഷീബ-47) നെയാണ് ഗാന്ധിനഗര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ഇവര്‍ വീട്ടുജോലിക്കായി നിന്നിരുന്ന അതിരമ്പുഴ ഭാഗത്തുള്ള വീട്ടില്‍നിന്നും പലതവണകളായി മാല, വള എന്നിവ അടങ്ങുന്ന പതിനാലര പവന് സ്വര്‍ണവും, പണവും മോഷ്ടിക്കുകയായിരുന്നു.
വീട്ടുകാരുടെ പരാതിയെത്തുടര്‍ന്ന് ഗാന്ധിനഗര്‍ പോലീസ് കേസെടുത്ത് നടത്തിയ ചോദ്യം ചെയ്യലില്‍ താനാണ് സ്വര്‍ണം എടുത്തതെന്ന് സാലി പോലീസിനോട് സമ്മതിക്കുകയായിരുന്നു.