എംഡിഎംഎയുമായി യുവാവ് പിടിയില്‍
1337512
Friday, September 22, 2023 3:58 AM IST
കോട്ടയം: എംഡിഎംഎയുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാര്‍പ്പ് മലരിക്കല്‍ ഭാഗത്ത് ഓളോടുത്തിക്കരി ഒ.എസ്. സോജു (26) വിനെയാണ് ലഹരിവിരുദ്ധ സ്ക്വാഡ് പിടികൂടിയത്.
ഇയാള്‍ കോട്ടയത്തേക്കു വില്പനയ്ക്കായി എംഡിഎംഎയുമായി എത്തുന്നതായി രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ലഹരിവിരുദ്ധ സ്ക്വാഡും, കോട്ടയം ഈസ്റ്റ് പോലീസും ചേര്‍ന്നു നടത്തിയ വാഹന പരിശോധനയിലാണ് കളത്തിപ്പടി ആഞ്ഞിലിമൂട് ഭാഗത്തുവച്ച് ഇന്നലെ പുലര്‍ച്ചെ രണ്ടോടെ എംഡിഎംഎയുമായി ഇയാള്‍ പോലീസിന്റെ പിടിയിലാവുന്നത്. 02.81 ഗ്രാം എംഡിഎംഎയും ഇയാളുടെ പക്കല്‍നിന്നു കണ്ടെടുത്തു.