കത്തോലിക്ക കോൺഗ്രസിന്റെ സായാഹ്നസദസ് ഇന്നു കോട്ടയത്ത്
1337511
Friday, September 22, 2023 3:58 AM IST
കോട്ടയം: കത്തോലിക്ക കോൺഗ്രസിന്റെ സായാഹ്ന സദസ് ഇന്ന് കോട്ടയത്തു നടത്തും. ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുക, ഇഡബ്ല്യുഎസ് സംവരണം നടപ്പിലാക്കുന്നതിലെ അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചു കത്തോലിക്കാ കോൺഗ്രസ് ചങ്ങനാശേരി അതിരൂപത സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകുന്നേരം അഞ്ചിനു കോട്ടയം ഗാന്ധി സ്ക്വയറിനുസമീപം സായാഹ്ന സദസ് സംഘടിപ്പിക്കും.
അതിരൂപത പ്രസിഡന്റ് പി.പി. ജോസഫ് അധ്യക്ഷത വഹിക്കും. വികാരി ജനറാൾ മോൺ. ജോസഫ് വാണിയപ്പുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. അതിരൂപതാ ജനറൽ സെക്രട്ടറി ബിജു സെബാസ്റ്റ്യൻ, ട്രഷറർ ബാബു വള്ളപ്പുര എന്നിവർ പ്രസംഗിക്കും.