സിഐഎസ്സിഇ കേരള റീജണല്‍ വോളിബോള്‍ ടൂര്‍ണമെന്റിനു തുടക്കം
1337509
Friday, September 22, 2023 3:58 AM IST
മാന്നാനം: ഐഎസ്സി, ഐസിഎസ്സി കുട്ടികളുടെ ദേശീയതല (സിഐഎസ്സിഇ) കായികമേളയുടെ ഭാഗമായി നടത്തുന്ന 2023 ലെ സംസ്ഥാനതല വോളിബോള്‍ ടൂര്‍ണമെന്റുകള്‍ക്ക് മാന്നാനം കെഇ സ്കൂളില്‍ തുടക്കമായി.
ഉദ്ഘാടന സമ്മേളനത്തില്‍ സിഐഎസ്സിഇ കേരള റീജണ്‍ സ്പോര്‍ട്സ് ആന്‍ഡ് ഗെയിംസ് റീജിയല്‍ കോ-ഓര്‍ഡിനേറ്ററും എസ്ഐഎസ്സി കേരള റീജണ്‍ സെക്രട്ടറിയും, മാന്നാനം കെഇ സ്കൂള്‍ പ്രിന്‍സിപ്പലുമായ ഫാ. ജയിംസ് മുല്ലശേരി സിഎംഐ അധ്യക്ഷത വഹിച്ചു.
അതിരമ്പുഴ പഞ്ചായത്ത് പ്രസിഡന്റ് സജി തടത്തില്‍ ഉദ്ഘാടനം ചെയ്തു. കെഇ സ്കൂള്‍ പ്രിന്‍സിപ്പലും ഫിനാന്‍സ് അഡ്മിനിസ്ട്രേറ്ററുമായ ഫാ. ഷൈജു വെങ്കിട സിഎംഐ, പിടിഎ പ്രസിഡന്റ് അഡ്വ. ജെയ്സണ്‍ ജോസഫ്, വാര്‍ഡംഗം ഷാജി ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.
തുടര്‍ന്ന് എംഎംഎആര്‍ ചെങ്ങന്നൂരും അല്‍ഫോന്‍സാ ഭരണങ്ങാനം സ്കൂളും തമ്മില്‍ മത്സരിച്ചു. അണ്ടര്‍-17, അണ്ടര്‍-19 ആണ്‍കുട്ടികളുടെ സെമിഫൈനല്‍, ഫൈനല്‍ മത്സരങ്ങളാണ് ഇന്നു നടക്കുന്നത്.