ആല്‍സ്ഹൈമേഴ്സ് ദിനാചരണം
1337333
Friday, September 22, 2023 12:38 AM IST
പാലാ: പാലാ നഗരസഭയുടെയും ഡിമെന്‍ഷ്യ കെയര്‍ പാലായുടെയും ആഭിമുഖത്തില്‍ ആല്‍സ്ഹൈമേഴ്സ് അവബോധ പരിപാടി സംഘടിപ്പിച്ചു. നഗരസഭാങ്കണത്തില്‍ നടന്ന പരിപാടി നഗരസഭാധ്യക്ഷ ജോസിന് ബിനോ ഉദ്ഘാടനം ചെയ്തു. നഗരസഭാംഗം സാവിയോ കാവുകാട്ട് അധ്യക്ഷത വഹിച്ചു.
ഡിമെന്‍ഷ്യ കെയര്‍ പാലാ ജനറല്‍ സെക്രട്ടറി ഡോ. രാജു ഡി. കൃഷ്ണപുരം, നഗരസഭാംഗങ്ങളായ ബിന്ദു മനു വരിക്കാനിക്കല്‍, അഡ്വ. ബിനു പുളിക്കക്കണ്ടം, ആര്. സന്ധ്യ, ആനി ബിജോയ്, ലിസിക്കുട്ടി മാത്യു, ഡിമെന്‍ഷ്യ കെയര്‍ പാലാ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ ഡോ. രാധാകൃഷ്ണന് വരകപ്പള്ളില്‍, ട്രസ്റ്റി ജോണ്‍ കൊട്ടുകാപ്പള്ളി, ഷൈല ജോര്‍ജ് കരുണയ്ക്കല്‍, ഡി. ശുഭലന്‍, രാജേന്ദ്രബാബു, ജോഷി വര്‍ഗീസ്, നഗരസഭാ ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു.
പാലാ: സഫലം 55 പ്ലസിന്റെയും മീനച്ചില്‍ താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തില്‍ ലോക ആല്‍സ്ഹൈമേഴ്സ് ദിനം ആചരിച്ചു. സഫലം ചീഫ് എഡിറ്റര്‍ രവി പുലിയന്നൂര്‍ അധ്യക്ഷത വഹിച്ചു. മെഡിക്കല്‍ ഓഫീസര്‍ ഡോ. അശ്വതി ബി. നായര്‍ മുഖ്യപ്രഭാഷണം നടത്തി.
സഫലം സെക്രട്ടറി വി.എം. അബ്ദുള്ള ഖാന്, പി.എസ്. മധുസൂദനന്, ജൂലി മാത്യു, ബാബു രാജ്, അഡ്വ. ബാബു കോട്ടയം, രമണിക്കുട്ടി എന്നിവര്‍ പ്രസംഗിച്ചു.