മഹിളാ കോണ്‍ഗ്രസ് ജില്ലാ കണ്വന്ഷന്
1301334
Friday, June 9, 2023 1:15 AM IST
കോട്ടയം: തന്നെ അപമാനിച്ചുവെന്ന് ഒരു സ്ത്രീ പരസ്യമായി ആക്ഷേപം ഉന്നയിച്ച ശ്രീരാമകൃഷ്ണനെ മുഖ്യമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശന യാത്രാസംഘത്തില്‍നിന്ന് ഒഴിവാക്കണമെന്ന് മഹിള കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍ എംപി. മഹിളാ കോണ്‍ഗ്രസ് ജില്ലാ കണ്വന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സ്ത്രീകളെ അപമാനിക്കുന്നവരെയും കൊണ്ടല്ല, മുഖ്യമന്ത്രി പോകേണ്ടത്. സംസ്ഥാനത്തിന്റെ സൽപേര് തകര്‍ക്കുന്നതാണിത്. നോര്‍ക്ക വൈസ് ചെയര്മാന് എന്ന പേരിലാണ് ശ്രീരാമകൃഷ്ണന്റെ യാത്രയെങ്കിലും അദ്ദേഹം കളങ്കിത വൃക്തിയാണെന്നും ജെബി പറഞ്ഞു.
ജില്ലാ പ്രസിഡന്റ് ബെറ്റി ടോജോ ചിറ്റേട്ടുകളം അധ്യക്ഷത വഹിച്ചു. കെ.സി. ജോസഫ്, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ജോഷി ഫിലിപ്പ്, മിനിമോള്‍, ബിന്ദു സന്തോഷ് കുമാര്‍, ഷൈനി ഫിലിപ്പ്, വിജയമ്മ ബാബു, മഞ്ജു എം. ചന്ദ്രന്, ഗീതാ ശ്രീകുമാര്‍, അന്നമ്മ മാണി എന്നിവര്‍ പ്രസംഗിച്ചു.