അസംപ്ഷന്‍ എന്‍എസ്എസ് ഫലവൃക്ഷത്തൈകൾ നട്ടു
1300998
Thursday, June 8, 2023 12:53 AM IST
ചങ്ങനാശേരി: അസംപ്ഷന്‍ കോളജ് എന്‍എസ്എസ് യൂണിറ്റ് ലോകപരിസ്ഥിതി ദിനത്തില്‍ ഭക്ഷ്യ സ്വയംപര്യാപ്തമായ നവകേരളം എന്ന സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ കോളജ് കാമ്പസിലും യൂണിറ്റ് അഡോപ്റ്റ് ചെയ്തിരിക്കുന്ന തുരുത്തി സെന്റ് മേരീസ് യുപി സ്കൂളങ്കണത്തിലും ഫലവൃക്ഷത്തൈകള്‍ നട്ടു. കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. തോമസ് ജോസഫ് പാറത്തറ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രിന്‍സിപ്പല്‍മാരായ ഡോ. റാണി മരിയ തോമസ്, ആന്‍ മേരി ജോസഫ്, ബര്‍സാര്‍ ഫാ. ജോസഫ് പി. ബെനഡിക്ട്, അധ്യാപകനായ ഫാ.എബി സെബാസ്റ്റ്യന്‍, പ്രോഗ്രാം ഓഫീസര്‍ ഡോ. നിഷാ എന്‍. സി., ഷെറിന് ബാബു, അധ്യാപികയായ ഡോ. സിസ്റ്റര്‍ നീനു മാത്യു എന്നിവര്‍ പ്രസംഗിച്ചു.