എംജി ഡിഗ്രി: പെരുന്ന എന്‍എസ്എസ് കോളജിന്് റാങ്കുകളുടെ തിളക്കം
1300996
Thursday, June 8, 2023 12:53 AM IST
ചങ്ങനാശേരി: മഹാത്മാഗാന്ധി സര്‍വകലാശാല ഡിഗ്രി പരീക്ഷയില്‍ പെരുന്ന എന്‍എസ്എസ് ഹിന്ദു കോളജിന് റാങ്കുകളുടെ തിളക്കം. ഫുഡ് സയന്‍സ് ആൻഡ് ക്വാളിറ്റി കണ്ട്രോള് വിഭാഗത്തില്‍ മേഘ രാജേഷ് ഒന്നാംറാങ്കും ജംഷീന നസീര്‍ രണ്ടാം റാങ്കും എസ്. ഹൃദ്യ മൂന്നാം റാങ്കും കരസ്ഥമാക്കി.
അനുജ അനില്‍കുമാര്‍ നാല്, എന്‍. മൊഹസീന അഞ്ച്, എസ്. സ്മൃതി ആറ്, നയന പ്രസാദ് ഏഴ്, ദേവിക രാജീവ് പത്ത്, എന്നീ റാങ്കുകളും നേടി.
ബിഎസ്സി കെമിസ്ട്രി വിഭാഗത്തില്‍ അമൃത സിബി മൂന്നാം റാങ്കും ബിഎ മലയാളം വിഭാഗത്തില്‍ ബി.എസ്. അനുപമ ഒന്നാം റാങ്കും എസ്. സന്ധ്യാമോള്‍ അഞ്ചാം റാങ്കും ബിഎ ഫിലോസഫി വിഭാഗത്തില്‍ കെ.പി. പ്രതീക്ഷ ഒന്നാം റാങ്കും മഹിമ അനു ജോസഫ് രണ്ടാം റാങ്കും എം. വിഘ്നേഷ്, സുബിന് സുരേഷ് എന്നിവര്‍ മൂന്നാം റാങ്കും കരസ്ഥമാക്കി.
കൊമേഴ്സ് വിഭാഗത്തില്‍ അര്‍ച്ചന എസ്. നായര്‍ ഏഴും ആര്. അമൃത എട്ടും ബിഎ ഹിസ്റ്ററി വിഭാഗത്തില്‍ ഡെല്‍നാ രാജു എട്ടും റാങ്കുകള്‍ കരസ്ഥമാക്കി.
ബിഎ പൊളിറ്റിക്സ് വിഭാഗത്തില്‍ ആനി അന്നാ തോമസ് എട്ട്, ബിഎ ഹിന്ദി വിഭാഗത്തില്‍ കെ.ആര്. ദേവിക ഒന്‍പത്, അനശ്വര സുഭാഷ് പത്ത് എന്നിങ്ങനെയും റാങ്കുകള്‍ നേടി.