തിരുനക്കര കാര്‍ഷികമേളയ്ക്ക് ഇന്നു കൊടിയേറും
1300993
Thursday, June 8, 2023 12:53 AM IST
കോട്ടയം: ദേശീയ കര്‍ഷക ഫെഡറേഷന് സംഘടിപ്പിക്കുന്ന ത്രിദിന കാര്‍ഷികമേള ഇന്ന് രാവിലെ 10.30ന് കോട്ടയം തിരുനക്കര പഴയ പോലീസ്സ്റ്റേഷന് മൈതാനത്ത് സംസ്ഥാന പ്രസിഡന്റ് ജോര്‍ജ് മുല്ലക്കര ഉദ്ഘാടനം ചെയ്യും. സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ആര്. ഗോപകുമാര്‍ അധ്യക്ഷത വഹിക്കും. പ്രഫ. വി.എം. ജോര്‍ജ്, ജനറല്‍ സെക്രട്ടറി രഞ്ജിത് ജോര്‍ജ് മണലില്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
11നു കുറ്റിക്കുരുമുളക് കൃഷി, ബഡ്ഢിംഗ്, ഗ്രാഫ്റ്റിംഗ്, ലെയറിംഗ് തുടങ്ങിയവയിൽ പ്രായോഗിക പരിശീലനത്തിനു സംസ്ഥാന തലത്തില്‍ പരിശീലകരുടെ ടീം രൂപപ്പെടുത്തുന്നതിന്റെ ഉദ്ഘാടനം. ഉച്ചകഴിഞ്ഞു 2.30ന് ജോര്‍ജ്കുട്ടി പോള്‍ പാടത്ത് അനുസ്മരണ സമ്മേളനം അനൂപ് ജേക്കബ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് ജയിംസ് കുറ്റിക്കോട്ടയില്‍ അധ്യക്ഷത വഹിക്കും. വര്‍ക്കിംഗ് കമ്മിറ്റിയംഗം ഡോ. ജോസഫ് ടി. മൂലയില്‍, എറണാകുളം ജില്ലാ പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, രാമമംഗലം പഞ്ചായത്ത് പ്രസിഡന്റ് ഇ.പി. ജോര്‍ജ്, ബിനു ഇത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിക്കും. 3.30ന് മങ്കൊമ്പ് നെല്ല് ഗവേഷണ കേന്ദ്രത്തിലെ ഡോ. നിമ്മി ജോസ് പ്രഭാഷണം നടത്തും. 4.30ന് ഭക്ഷ്യസുരക്ഷാ വകുപ്പ് കോട്ടയം സര്‍ക്കിള്‍ ഓഫീസര്‍ ഡോ. അക്ഷയ വിജയന് പ്രഭാഷണം നടത്തും. വൈകുന്നേരം 5.30ന് പി.ടി. ജോണ്‍ പ്രഭാഷണം നടത്തും. പി.കെ. ഷാജി കണ്ണൂര്‍, സന്തോഷ് വയലില്‍, റജീന അഷ്റഫ് കാഞ്ഞിരം എന്നിവരും പ്രസംഗിക്കും. നാളെയും ശനിയാഴ്ചയും കാര്‍ഷിക പ്രദര്‍ശന-വിപണന മേള തുടരും.