മധ്യവേനലവധി പുനഃസ്ഥാപിച്ചത് കെപിഎസ്ടിഎയുടെ പോരാട്ടവിജയം
1300904
Wednesday, June 7, 2023 11:47 PM IST
കോട്ടയം: ഏകപക്ഷീയമായി ഏപ്രിൽ ആറുവരെ മധ്യവേനലവധി ദീർഘിപ്പിച്ച തീരുമാനത്തിൽനിന്ന് വിദ്യാഭ്യാസമന്ത്രിക്ക് പിന്നോക്കം പോകേണ്ടിവന്നത് കെപിഎസ്ടിഎയുടെ പോരാട്ട വിജയമാണെന്ന് ജില്ലാ കമ്മിറ്റി വിലയിരുത്തി .
ആറാം പ്രവൃത്തിദിനമുൾപ്പടെയുള്ള ശനിയാഴ്ചകൾ പ്രവൃത്തിദിവസമാക്കിയ തീരുമാനം പിൻവലിക്കുന്നതു വരെ സംഘടന സമരരംഗത്തുണ്ടാകും. ശനിയാഴ്ചകളിലെ പ്രവൃത്തി ദിവസങ്ങൾ ദോഷകരമായി ബാധിക്കുന്നത് വിദ്യാർഥികളെയാണ്.
പാഠ്യാനുബന്ധ പ്രവർത്തനങ്ങളായ എസ്പിസി, എൻസിസി, ജെആർസി, സ്കൗട്ട് തുടങ്ങിയവയുടെ പരേഡുകൾ ഉൾപ്പടെയുള്ള കാര്യങ്ങൾ ശനിയാഴ്ചകളിലാണ് നടക്കുക. മത്സരപരീക്ഷകൾ, കലാ-കായിക മത്സരങ്ങൾ എന്നിവയുടെ പരിശീലനവും അവതാളത്തിലാകും. വിദ്യാർഥികളുടെ താത്പര്യങ്ങൾ മുൻനിർത്തി ശനിയാഴ്ചകളിലെ പ്രവൃത്തിദിനവുമായി ബന്ധപ്പെട്ട തീരുമാനത്തിൽനിന്നും സർക്കാർ പിന്തിരിയണമെന്നും സംഘടന ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ആർ. രാജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മനോജ് വി. പോൾ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളായ വർഗീസ് ആന്റണി, എം.സി. സ്കറിയ, പി. പ്രദീപ്, ബിനു ജോയി, പരിമൾ ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു.