അമൽ ജ്യോതിയിലെ അതിക്രമം: ഗൂഢാലോചന അന്വേഷിക്കണമെന്ന് കത്തോലിക്ക കോൺഗ്രസ്
1300903
Wednesday, June 7, 2023 11:47 PM IST
കുമരകം: യാഥാർഥ്യം മനസിലാക്കാതെ ഗൂഢലക്ഷ്യങ്ങളോടെ ക്രൈസ്തവ സ്ഥാപനങ്ങൾക്കു നേരെ നടത്തുന്ന അതിക്രമം അവസാനിപ്പിക്കണമെന്നു കത്തോലിക്ക കോൺഗ്രസ് കുടമാളൂർ ഫൊറോന സമിതി. എൻജിനിയറിംഗ് കോളജ് ഹോസ്റ്റലിൽ വിദ്യാർഥിനി മരിച്ച സാഹചര്യം വേദനാജനകമാണ്. എന്നാൽ, ഇതിന്റെ പേരിൽ കോളജ് മാനേജ്മെന്റിനെയും സഭയെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം ദുരൂഹമാണ്. കോളജിൽ നടത്തിയ അതിക്രമം ബോധപൂർവം ആണെങ്കിൽ അതിനു പിന്നിൽ പ്രവർത്തിച്ചവരെ കണ്ടെത്തണം.
ഫൊറോന പ്രസിഡന്റ് കുഞ്ഞ് കളപ്പുര അധ്യക്ഷത വഹിച്ച യോഗം ഡയറക്ടർ ഫാ. ബിജോ അരഞ്ഞാണിയിൽ ഉദ്ഘാടനംചെയ്തു. ഷെയിൻ ജോസഫ് കാരക്കൽ, ദിലീപ് ജോർജ്, സാബു എട്ടുമൂല, ഫ്രാൻസിസ് തടത്തിൽ, ജിജോ ചന്ദ്രവിരുത്തിൽ, ക്രിസ്പിൻ മാമ്പ്ര എന്നിവർ പ്രസംഗിച്ചു