നെല്ലുവില നല്‍കാത്തതില്‍ പ്രതിഷേധം; യുഡിഎഫ് ഏകദിന ഉപവാസം നാളെ
1300902
Wednesday, June 7, 2023 11:47 PM IST
കോട്ടയം: കര്‍ഷകരില്‍നിന്നും സംഭരിച്ച നെല്ലിന്റെ വില ഉടന്‍ നല്‍കുമെന്ന് സര്‍ക്കാര്‍ പലവട്ടം ഉറപ്പ് നല്‍കിയിട്ടും ഒരു രൂപ പോലും കൃഷിക്കാര്‍ക്ക് നല്‍കാത്തതില്‍ പ്രതിഷേധിച്ച് നാളെ രാവിലെ 10 മുതല്‍ അഞ്ചുവരെ കോട്ടയം ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ യുഡിഎഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഏകദിന ഉപവാസ സമരം നടത്തും. യുഡിഎഫ് ജില്ലാ ചെയര്മാന് സജി മഞ്ഞക്കടമ്പില്‍, ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസ്, ജില്ലാ സെക്രട്ടറി അസീസ് ബഡായില്‍, ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്, ഘടകകക്ഷി നേതാക്കളായ ടി.സി. അരൂണ്‍, റഫീക് മണിമല, ടി.ആര്. മധന്‍ലാല്‍, ടോമി വേദഗിരി, കെ.ടി. ജോസഫ്, തമ്പി ചന്ദ്രന്, നീണ്ടൂര്‍ പ്രകാശ് എന്നിവര്‍ ഉപവാസ സമരത്തിനു നേതൃത്വം നല്‍കും.
10നു തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ഉദ്ഘാടനം ചെയ്യും. മോന്‍സ് ജോസഫ് എംഎല്‍എ, മാണി സി. കാപ്പന് എംഎല്‍എ, പി.സി. തോമസ്, കെ.സി. ജോസഫ്, ജോയി ഏബ്രഹാം, ജോസഫ് വാഴയ്ക്കന്, സലിം പി. മാത്യു തുടങ്ങിയവര്‍ പങ്കെടുക്കും. വൈകുന്നേരം അഞ്ചിനു സമാപന സമ്മേളനം യുഡിഎഫ് സംസ്ഥാന സെക്രട്ടറി സി.പി. ജോണ്‍ ഉദ്ഘാടനം ചെയ്യും.