ഗുസ്തി നടത്തി ഗുസ്തിതാരങ്ങൾക്ക് ഐക്യദാർഢ്യം
1300828
Wednesday, June 7, 2023 10:34 PM IST
വാഴൂർ: ഡൽഹിയിൽ സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ബിജെപി എംപി ബ്രിജ്ഭൂഷൺ ശരൺ സിംഗിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഡിവൈഎഫ്ഐ വാഴൂർ മേഖലാ കമ്മിറ്റി പ്രതിഷേധ യോഗവും ഗുസ്തിയും സംഘടിപ്പിച്ചു.
പുളിക്കൽക്കവലയിൽ നടന്ന പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം സതീഷ് വർക്കി ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റിയംഗം ശ്രീകാന്ത് പി. തങ്കച്ചൻ, 12 തവണ സംസ്ഥാനതല ഗുസ്തി ചാമ്പ്യനും രണ്ട് തവണ കേരള ഗുസ്തി ടീം ക്യാപ്റ്റനുമായിരുന്ന സുഹൈൽ അംജും, വെയ്റ്റ്ലിഫ്റ്റിൽ സംസ്ഥാനതല മെഡൽ ജേതാവും ദേശീയ താരവുമായ ഷെറിൻ പി. ബെന്നി, മേഖല സെക്രട്ടറി ജെറിൻ ഇട്ടി സ്കറിയ, പ്രസിഡന്റ് ശ്രീരാഗ് പി. തങ്കച്ചൻ, എം.വി. ഗിരീഷ് കുമാർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സുഹൈൽ കോച്ചിംഗ് നൽകുന്ന ടീമിന്റെ നേതൃത്വത്തിൽ പ്രതീകാത്മക ഗുസ്തിയും അരങ്ങേറി.