മാമ്പഴക്കാലം ജില്ലാതല ഉദ്ഘാടനം
1300824
Wednesday, June 7, 2023 10:34 PM IST
വാഴൂർ: നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ നടത്തുന്ന മാമ്പഴക്കാലത്തിന്റ ജില്ലാതല ഉദ്ഘാടനം ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് വാഴൂർ എസ്വിആർവി എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിച്ചു.
ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് ഐക്യരാഷ്ട്രസഭയുടെ ആഗോള പ്രവർത്തന പദ്ധതിയായ മിഷൻ ലൈഫുമായി ബന്ധപ്പെട്ട സുസ്ഥിര ഭക്ഷ്യ വ്യവസ്ഥ എന്ന ആശയം പ്രാവർത്തികമാക്കാൻ ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് മാമ്പഴക്കാലം. സംസ്ഥാനമൊട്ടാകെയുള്ള ഹയർ സെക്കൻഡറി വിദ്യാർഥികൾ തയാറാക്കിയ പത്തു ലക്ഷം മാവിൻതൈകൾ പൊതുജനങ്ങൾക്ക് വിതരണം ചെയ്യുകയും നട്ടുപിടിപ്പിക്കുകയും ചെയ്യുന്ന പദ്ധതിയാണിത്.
പഞ്ചായത്തംഗം പ്രഫ. പുഷ്കല കുട്ടികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പൽ ബി. ദേവിജ, പിടിഎ പ്രസിഡന്റ് കെ.എസ്. ബിനു, ഹെഡ്മാസ്റ്റർ കെ.ആർ. ഗോപകുമാർ എന്നിവർ പ്രസംഗിച്ചു.