പുതിയ യാത്രാ കണ്സഷന് നയം ആശങ്ക ഉണര്‍ത്തുന്നത്: സ്വാശ്രയ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് അസോസിയേഷന്
1300820
Wednesday, June 7, 2023 10:32 PM IST
കൊച്ചി: വിദ്യാര്‍ഥികള്‍ക്ക് യാത്രാ കണ്സഷന് അനുവദിക്കുന്നതിനുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ ആശങ്ക ഉണർത്തുന്നതാണെന്ന് കേരള കാത്തലിക് സ്വാശ്രയ ആര്‍ട്സ് ആൻഡ് സയന്‍സ് കോളജ് അസോസിയേഷന്.
മേയ് 31ന് അസിസ്റ്റന്റ് കളസ്റ്റര് ഓഫീസര്‍ പുറത്തിറക്കിയ നിർദേശങ്ങളിലൊന്ന് സ്വാശ്രയ കോളജുകളിലെ വിദ്യാര്‍ഥികളുടെ യാത്രാസൗജന്യത്തിന്റെ 35 ശതമാനം മാനേജ്മെന്റ് വഹിക്കണമെന്നാണ്. സ്വാശ്രയ കോളജ് മാനേജ്മെന്റിനോട് ഇങ്ങനെ കല്പിക്കാനുള്ള അധികാരം ക്ലസ്റ്റര്‍ ഓഫീസര്‍ക്ക് എവിടെനിന്നു ലഭിച്ചുവെന്ന് വ്യക്തമാക്കണമെന്ന് അസോസിയേഷന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പുതിയ നയം വരുംദിവസങ്ങളില്‍ വലിയ സമര കോലാഹലങ്ങള്‍ക്ക് ഇടയാക്കുമെന്നും ഉന്നതവിദ്യാഭ്യാരംഗം കുടുതല്‍ കലുഷിതമാകുമെന്നും അസോസിയേഷന് പ്രസിഡന്റ് ഡോ. ജിബി ജോസ്, സെക്രട്ടറി ഡോ. ബേബി സെബാസ്റ്റ്യന്‍, വൈസ് പ്രസിഡന്റ് ഡോ. ചാക്കോ കാളംപറമ്പില്‍ എന്നിവര്‍ പറഞ്ഞു.
പ്രതിഷേധിച്ചു
മരങ്ങാട്ടുപിള്ളി: വംശീയകലാപങ്ങളുടെ മറവില്‍ മണിപ്പുരില്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്കും വിശ്വാസിസമൂഹത്തിനും എതിരായി നടക്കുന്ന അക്രമങ്ങളില്‍ എകെസിസി മരങ്ങാട്ടുപിള്ളി യൂണിറ്റ് പ്രതിഷേധിച്ചു. യൂണിറ്റ് ഡയറക്ടര്‍ ഫാ. ജോസഫ് ഞാറക്കാട്ടില്‍, യൂണിറ്റ് പ്രസിഡന്റ് ബെന്നി തോട്ടപ്പനാല്‍, ജിനു കുര്യന്, ഡെയിന്‍ കെ. മാനുവല്‍, സിബി പുളിമൂട്ടില്‍, റോബിന് കരിപ്പാത്ത്, ബിജു കുളങ്ങര, ജോസുകുട്ടി സക്കറിയാസ്, ഡോ. രാജു മാത്യു, സിവി പുല്ലാന്താനിക്കല്‍, റോബിന് വടക്കേപടവില്‍, മാര്ട്ടിന് പന്നിക്കോട്, ജോളി തടത്തിക്കുന്നതില് തുടങ്ങിയവര്‍ പ്രസംഗിച്ചു.
കാടക്കോഴി വിതരണം
പാലാ: പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പാലാ അഗ്രിമ കര്‍ഷക ഓപ്പണ്‍ മാര്‍ക്കറ്റില്‍ നാളെ രാവിലെ ഒന്‍പതു മുതല്‍ ഒരു മാസം പ്രായമായ കാടക്കോഴിക്കുഞ്ഞുങ്ങളെ വിതരണം ചെയ്യും. ഫോൺ: 9074556724, 9074556714.