പാലാ നഗരസഭയില്‍ വൃക്ഷത്തൈ വിതരണം
1300816
Wednesday, June 7, 2023 10:32 PM IST
പാലാ: ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി പാലാ നഗരസഭയില്‍ നടത്തിയ വൃക്ഷത്തൈ വിതരണം നഗരസഭാധ്യക്ഷ ജോസിന് ബിനോ ഉദ്ഘാടനം ചെയ്തു. മാവ്, വാളംപുളി, മണിമരുത്, നീര്‍മരുത്, ചന്ദനം, കൂവളം തുടങ്ങി 15 ഇനങ്ങളില്‍പ്പെട്ട 3,870 തൈകളാണ് വിതരണം ചെയ്യുന്നത്.
നഗരസഭാ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ കൗണ്‍സിലര്‍മാരായ ഷാജു വി. തുരുത്തന്, ബിനു പുളിക്കക്കണ്ടം, ജോസ് എടേട്ട്, നഗരസഭാ ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഈരാറ്റുപേട്ട നഗരസഭയിൽ
പഠനോപകരണ വിതരണം
ഈരാറ്റുപേട്ട: നഗരസഭയില്‍ പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അതിദരിദ്ര കുടുംബങ്ങളില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. നഗരസഭാധ്യക്ഷ സുഹ്റ അബ്ദുള്‍ ഖാദര്‍ പഠനോപകരണങ്ങള്‍ നോഡല്‍ ഓഫീസര്‍ക്കു കൈമാറി ഉദ്ഘാടനം നിര്‍വഹിച്ചു.
നഗരസഭാംഗങ്ങളായ മുഹമ്മദ് ഇല്യാസ്, റിസ്വാന സവാദ്, നാസര്‍ വെള്ളൂപറമ്പില്‍, സുനില്‍ കെ. കുമാര്‍, അന്‍സല്‍ന പരീക്കുട്ടി എന്നിവര്‍ പങ്കെടുത്തു.