തൊഴിലുറപ്പ് ജോലിക്കിടെ വീട്ടമ്മ കുഴഞ്ഞുവീണു മരിച്ചു
1300804
Wednesday, June 7, 2023 1:39 AM IST
കുമരകം : തൊഴിലുറപ്പ് തൊഴിലാളി ജോലിക്കിടയിൽ കുഴഞ്ഞ് വീണ് മരിച്ചു. കുമരകം 15-ാo വാർഡിലെ പത്തിൽ (തേവലക്കാട്ടുശേരി )രാജപ്പന്റെ ഭാര്യ ഭവാനി (79) ആണ് മരിച്ചത്.
തോട്ടിലെ പോള നീക്കം ചെയ്യുന്നതിനിടെ ഭവാനിയമ്മ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻതന്നെ കുമരകം എസ്എച്ച് മെഡിക്കൽ സെന്ററിലും തുടർന്ന് കിംസ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരേത ചെങ്ങളം ആമ്പക്കുഴി കുടുംബാംഗമാണ് . മക്കൾ : സലിമോൻ ( ഇന്ത്യൻ കോഫി ഹൗസ്), സുഖലാൽ (ഇന്ത്യൻ കോഫി ഹൗസ്) , ജിസൻ (ഏഷ്യാനെറ്റ് കേബിൾ). മരുമക്കൾ : പ്രീത ( കുമരകം), യമുന (കുമരകം), ശ്രീജ (പാക്കിൽ). സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ.