പരിസ്ഥിതി സന്ദേശം പകര്‍ന്ന് വിവിധ പരിപാടികള്‍
1300698
Wednesday, June 7, 2023 12:15 AM IST
തൃക്കൊടിത്താനം: ദീപിക ഫ്രണ്ട്സ് ക്ലബ് തൃക്കൊടിത്താനം ഫൊറോനാ സമിതിയുടെ നേതൃത്വത്തിൽ ലോക പരിസ്ഥിതി ദിനാഘോഷവും രണ്ടുവർഷക്കാലം ഡിഎഫ്സി തൃക്കൊടിത്താനം ഫൊറോനാ ഡയറക്ടറായി സ്തുത്യർഹമായ സേവനമനുഷ്ഠിച്ചതിന് ശേഷം ബംഗളൂരു മീഡിയ ആൻഡ് പബ്ലിക്കേഷൻ ഇൻസ്റ്റിറ്റ്യൂട്ട് മാനേജരായി പോകുന്ന ഫാ. ജോബി പുളിച്ചുമാക്കലിന് യാത്രയയപ്പും നടത്തി.
ഫാത്തിമാപുരം ഫാത്തിമാ മാതാ ദേവാലയ ഓഡിറ്റോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ വികാരി ഫാ. സേവിയർ ജെ. പുത്തൻകളം അധ്യക്ഷത വഹിച്ചു. ഡിഎഫ്സി അതിരൂപത ഡയറക്ടർ ഫാ. ജോർജ് മാന്തുരുത്തി ഉദ്ഘാടനം നിർവഹിച്ചു. ഫൊറോന പ്രസിഡന്റ് ജോഷി കൊല്ലാപുരം ഡിഎഫ്സി സംസ്ഥാന സെക്രട്ടറി ആന്റണി മലയിൽ, ദീപിക സർക്കുലേഷൻ മാനേജർ വർഗീസ് ഡൊമിനിക്, സിസി അമ്പാട്ട്, കെ. ജോർജ്, സജി നാലുപറയിൽ എന്നിവർ പ്രസംഗിച്ചു. പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായി ഫാ. ജോർജ് മാന്തുരുത്തിലും ഫാ. ജോബി പുളിച്ചുമാക്കലും ചേർന്ന് വൃക്ഷത്തൈ നട്ടു.
കുറുമ്പനാടം: സെന്റ് പീറ്റേഴ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പരിസ്ഥിതിദിനം ആചരിച്ചു. എന്‍എസ്എസ് സ്കൗട്ട് ആന്‍ഡ് ഗൈഡ് യൂണിറ്റുകളുടെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. പ്രിന്‍സിപ്പല്‍ ജയിംസ് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു.
വാര്‍ഡ് മെമ്പര്‍ രമ്യ റോയി ഉദ്ഘാടനം നിര്‍വഹിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍ എം.എസ്. അജേഷ്, സ്കൗട്ട് മാസ്റ്റര്‍ ഷിജു അലക്സ്, ഗൈഡ് ക്യാപ്റ്റന്‍ തെരേസ കുരുവിള, ലീഡര്‍മാരായ സൂര്യജിത്ത് ആര്, അലീന വര്‍ഗീസ്, ജോയല്‍ ഫ്രാന്‍സിസ്, ജെയ്ന്‍ ഏബ്രഹാം എന്നിവര്‍ പ്രസംഗിച്ചു. പരിപാടിയോടനുബന്ധിച്ച് സ്കൂള്‍ പരിസരത്ത് വൃക്ഷത്തൈ നട്ടു.
ഇത്തിത്താനം: ഇത്തിത്താനം ആശാഭവനില്‍ പരിസ്ഥിതിദിന ആഘോഷവും പ്രവേശനോത്സവും നടത്തി. ബിഷപ് മാര്‍ തോമസ് പാടിയത്ത് മുഖ്യാഥിതിയായിരുന്നു. വാഴപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് ഷീല തോമസ് ഉദ്ഘാടനം നിര്‍വഹിച്ചു. ഫാ. ചെറിയാന് കാരിക്കൊമ്പില്‍ അധ്യക്ഷത വഹിച്ചു. ഫാ. സെബാസ്റ്റ്യന്‍ പുന്നശേരി, ജോമോന് തോമസ് വെള്ളപ്പള്ളി, സിസ്റ്റര്‍ പ്രശാന്തി സിഎംസി, ജോസി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.
മാമ്പഴക്കാലവുമായി എൻഎസ്എസ്
ചങ്ങനാശേരി: നാഷണല്‍ സര്‍വീസ് സ്കീം ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മാമ്പഴക്കാലം പദ്ധതിയുടെ ചങ്ങനാശേരി ക്ലസ്റ്റര്‍ തല ഉദ്ഘാടനം എസ്ബി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ മുനിസിപ്പല്‍ കൗണ്‍സിലര്‍ ജോമി ജോസഫ് ഉദ്ഘാടനം ചെയ്തു.
പ്രിന്‍സിപ്പല്‍ ഡോ. ആന്റണി മാത്യു, പ്രോഗ്രാം ഓഫീസര്‍ ഷാജി ജോസഫ്, ആശാവര്‍ക്കര്‍ ഓമന സെല്‍വരാജ് എന്നിവര്‍ പ്രസംഗിച്ചു.