ഇൻസ്പയർ ഉദ്ഘാടനവും മെറിറ്റ് ഈവനിംഗും
1300697
Wednesday, June 7, 2023 12:15 AM IST
മണിമല: സെന്റ് ജോർജ് ഹൈസ്കൂളിൽ മെറിറ്റ് ഈവനിംഗും ഇൻസ്പയർ ഉദ്ഘാടനവും അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. കെ.പി. ജയചന്ദ്രൻ നിർവഹിച്ചു. പുതിയ ബാച്ചിന്റെ ഉദ്ഘാടനവും പഴയ ബാച്ചിലെ കുട്ടികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും നടത്തി. മാനേജർ ഫാ. മാത്യു താന്നിയത്ത് അധ്യക്ഷത വഹിച്ചു. ബിനു കണ്ണന്താനം മുഖ്യപ്രഭാഷണം നടത്തി. ഹെഡ്മാസ്റ്റർ എം.കെ. തോമസ് ആമുഖപ്രഭാഷണം നടത്തി. ജയിംസ് പി. ജോസഫ് ഐപിഎസ്, പ്രഫ. ഗംഗാദത്തൻ നായർ, വാർഡംഗം ബെൻസി ബൈജു, പ്രിൻസിപ്പൽ ബെന്നി തോമസ്, ജോസ് സി. വർഗീസ്, എം.എ. ത്രേസ്യാമ്മ, സുരേഷ് മൈലാട്ടുപാറ തുടങ്ങായവർ പ്രസംഗിച്ചു.
എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. എക്സിക്യൂട്ടീവ് ക്ലബ്ബിന്റെയും സ്കൂളിന്റെയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന സിവിൽ സർവീസ് കോച്ചിംഗ് പ്രോഗ്രാമായ ഇൻസ്പയർ തെരഞ്ഞെടുക്കപ്പെട്ട 50 കുട്ടികൾക്കാണ് പരിശീലനം നൽകുന്നത്.