മോര്‍ക്കുളങ്ങരയില്‍ ഒടിഞ്ഞുതൂങ്ങിയ വൃക്ഷശിഖരം ഫയര്‍ഫോഴ്സ് വെട്ടിമാറ്റി
1300695
Wednesday, June 7, 2023 12:15 AM IST
ചങ്ങനാശേരി: ചങ്ങനാശേരി ബൈപാസ് റോഡില്‍ മോര്‍ക്കുളങ്ങര ക്ഷേത്രത്തിനു സമീപം കൂറ്റന്‍ തണല്‍മരത്തിനു മുകളില്‍ ഒടിഞ്ഞുതൂങ്ങിക്കിടന്ന വലിയ ഉണക്കശിഖരം ഫയര്‍ഫോഴ്സ് വെട്ടിമാറ്റി. ഈ ശിഖരം ഏതു നിമിഷവും വാഹനയാത്രക്കാരുടെ മുകളില്‍ പതിക്കുന്ന നിലയിലായിരുന്നു. ചങ്ങനാശേരി ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി സമീപവാസികളുടെ കൈയില്‍നിന്നു കിട്ടിയ വലിയ തോട്ടിയില്‍ പൈപ്പ് ചേര്‍ത്ത് കെട്ടി അഗ്നി രക്ഷാ വാഹനത്തിന്റെ മുകളില്‍ കയറിനിന്നാണ് ശിഖരം താഴേക്ക് തട്ടിയിട്ടത്. ഇതോടെ വലിയ അപകടം ഒഴിവായി.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍മാരായ മുഹമ്മദ് താഹ, മനോജ് കുമാര്‍, ഓഫീസര്‍മാരായ സതീഷ് കുമാര്‍, വി.ഡി. ഉല്ലാസ്, മുഹമ്മദ് സാലിഹ്, അബ്ദുള്‍ റഷീദ് എന്നിവരുടെ നേതൃത്ത്വത്തിലാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്.
കെഎസ്ഇബി അധികൃതര്‍ എത്തി വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് പ്രവര്‍ത്തനങ്ങളെ സഹായിച്ചു.