മധ്യവേനലവധി വെട്ടിച്ചുരുക്കിയ നടപടിക്കെതിരേ ധര്‍ണ
1300693
Wednesday, June 7, 2023 12:15 AM IST
ചങ്ങനാശേരി: മധ്യവേനലവധി വെട്ടിച്ചുരുക്കിയ വിദ്യാഭ്യാസ വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ച് കെപിഎസ്ടിഎ ഉപജില്ലാ സമിതി ചങ്ങനാശേരി എഇഒ ഓഫീസിനു മുന്നില്‍ ധര്‍ണ നടത്തി. ശമ്പള രഹിതരായി ജോലി ചെയ്യുന്ന ആയിരകണക്കിന് അധ്യാപകരെയും അവരുടെ ഉപജീവന പ്രശ്നങ്ങളെയും പരിഗണിക്കാത്ത സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസത്തെ തകര്‍ക്കുകയാണെന്ന് ധര്‍ണ ഉദ്ഘടനം ചെയ്ത കെപിഎസ്ടിഎ സംസ്ഥാന നിര്‍വാഹക സമിതി അംഗം വര്‍ഗീസ് ആന്റണി പറഞ്ഞു.
മധ്യവേനല്‍ അവധിക്കാലം നിര്‍ണയിച്ചിരിക്കുന്ന രീതി സംസ്ഥാനത്തിന്റെ കാലാവസ്ഥയുമായി ബന്ധപ്പെട്ടതായിരിക്കെ അതെല്ലാം അവഗണിച്ചുള്ള ഏകപക്ഷീയമായ സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉപജില്ലാ പ്രസിഡന്റ് ജോമോന് മാത്യു അധ്യക്ഷത വഹിച്ചു. ബിനു ജോയി, എന്‍. വിനോദ്, റിന്‍സ് വര്‍ഗീസ്, അരുണ്‍ തോമസ്, ശ്രീകല എന്‍, വിനയ ജോസഫ്, പ്രീതി എച്ച്. പിള്ള, ബിനു ജേക്കബ്, സഫിയ, സോജന്, ജോസ്ജി, എബി ടോം സിബി എന്നിവര്‍ പ്രസംഗിച്ചു.